X
    Categories: കായികം

മെസ്സിക്ക് കാറ്റലോണിയയുടെ ആദരം; യോഹാന്‍ ക്രൗഫിന് ശേഷം നേട്ടം സ്വന്തമാക്കുന്ന ഫുട്‌ബോള്‍ താരം

ബാഴ്‌സയോടൊപ്പം 34 കിരീടങ്ങള്‍ എന്ന നേട്ടം മെസ്സി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് കാറ്റലോണിയയുടെ ആദരം. കാറ്റലോണിയയുടെ അഭിമാനം ഉയര്‍ത്തിയ താരത്തിന് ”ക്രൂ ഡെ സന്റ് ജോര്‍ദി” അവാര്‍ഡ് നല്‍കിയാണ് ആദരിച്ചത്.

1981 ല്‍ കാറ്റലോണിതന്‍ സര്‍ക്കാര്‍ ആരംഭിച്ച  അവാര്‍ഡ് കാറ്റലോണിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ്. ബാഴ്‌സലോണയില്‍ കളിക്കാരനായും പരിശീലകനായും തിളങ്ങിയ ഇതിഹാസ താരം യോഹാന്‍ ക്രൗഫിന് ശേഷം ഈ ബഹുമതി സ്വന്തമാക്കുന്ന ഫുട്‌ബോള്‍ താരമാണ് മെസ്സി.

പതിമൂന്നാം വയസില്‍ ബാഴസയില്‍ എത്തിയതു മുതല്‍ കറ്റലോണിയയുടെ അഭിമാനം വാനോളമുയര്‍ത്താന്‍ മെസ്സിക്കായി. ബാഴ്‌സയോടൊപ്പം 34 കിരീടങ്ങള്‍ എന്ന നേട്ടം മെസ്സി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ബാഴ്‌സലോണയുടെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ സ്‌കോറര്‍ കൂടിയാണ് ലയണല്‍ മെസ്സി(598). ഈ സീസണീല്‍ ലാ ലീഗ ഉറപ്പിച്ച ബാഴ്‌സ തുടര്‍ച്ചയായ രണ്ടാം ഡൊമസ്റ്റിക്ക് ഡബിളിലേക്ക് കുതിക്കുകയാണ്.

Related Post
Leave a Comment