ലൈഗിംക അതിക്രമങ്ങള്‍ തുറന്നു പറയുന്ന മീ ടു ക്യാമ്പയിന് സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നതിനിടെ സൂപ്പര്‍ താരം സല്മാന് ഖാനെതിരെ പുറത്തു വരുന്നത് ഗുരുതര ആരോപണങ്ങളാണ്. താരത്തിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത് നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയുമായ പൂജ മിശ്രയാണ്. സല്മാന് ഖാന് നായകനായ സുല്‍ത്താന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് സല്മാന് തന്നെ പീഡിപ്പിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.
നടനും ലോക്സഭാംഗവുമായ ശത്രുഘ്നന്‍ സിന്‍ഹയും ഭാര്യയും തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും ദുര്‍മന്ത്ര വാദം നടത്തി തന്റെ വീട്ടില്‍ പ്രേതങ്ങളെ തുറന്നു വിട്ടെന്നും നടി ആരോപിക്കുന്നു. തന്റെ മകള്‍ സൊനാക്ഷിയെ ബോളിവുഡില്‍ എത്തിക്കാനാണ് ശത്രുഘ്നന്‍ സിന്‍ഹ ഇതെല്ലാം ചെയ്തതെന്നും സല്‍മാനും സഹോദരങ്ങളായ സൊഹൈല്‍ ഖാന്, അര്‍ബാസ് ഖാന്, എന്നിവര്‍ക്ക് കാഴ്ചവെച്ചെന്നും അവര്‍ പല അവസരങ്ങളിലായി തന്നെ പീഡിപ്പിച്ചുവെന്നും പൂജ മിശ്ര ആരോപിക്കുന്നു.
ഡല്‍ഹിയിലെ ഒരു ഹോട്ടല്‍മുറിയില്‍ വെച്ചാണ് അബോധവസ്ഥയിലായിരുന്ന തന്നെ സല്മാന് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ശത്രുഘ്നന്‍ സിംഹ തന്റെ ലാപ്ടോപ്പും മൊബൈലും അപഹരിച്ചു. കൂടാതെ സല്‍മാന്റെ സഹോദരന് അര്‍ബാസിന്റെ മുന്‍ ഭാര്യയും നടിയുമായ മലൈക അറോറയും തന്റെ സാധനങ്ങള്‍ മോഷ്ടിച്ചു. ബോളിവുഡിലെ പല പ്രമുഖരും തന്നെ ശാരീരിക മായി ഉപയോഗിച്ച് കരിയര്‍ നശിപ്പിച്ചുവെന്നും പുജ മിശ്ര പറയുന്നു.
ബോളിവുഡില്‍ നാനാ പടേക്കറെക്കുറിച്ചുള്ള തനുശ്രീയുടെ വെളിപ്പെടുത്തലില്‍ തുടങ്ങിയ മീടൂ വെളിപ്പെടുത്തലുകളില്‍ നിരവധി പ്രമുഖരുടെ മുഖം മൂടികളാണ് അഴിഞ്ഞ് വീണത്. ഒടുവില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാനെതിരെ ഗുരുതര ആരോപണമാണ് ഉണ്ടായിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി വീഡിയോ ട്വീറ്റിലൂടെയാണ് പൂജ മിശ്ര വെളിപ്പെടുത്തല്‍ നടത്തിയത്.