കീ കീ ചലഞ്ച് ന് ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ബോട്ടിൽ കാപ് ചലഞ്ച്. കുപ്പി താഴെ വീഴുകയോ പൊട്ടുകയോ ചെയ്യാതെ അടപ്പ് അടിച്ചു തെറിപ്പിക്കുക എന്നതാണ് ചലഞ്ച്. കൈ ഉപയോഗിക്കരുത്. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലും വൈറൽ ആയിരിക്കുകയാണ് ഈ ചലഞ്ച്. ഒട്ടേറെ താരങ്ങളാണ് ബോട്ടിൽ കാപ് ചലഞ്ച് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിട്ടുള്ളത് .
എന്നാൽ ബോട്ടിൽകാപ് ചാലഞ്ച് ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായവരെ ട്രോളി സൽമാൻ ഖാൻ. ബോട്ടിൽകാപ് ചാലഞ്ച് എന്ന പേരിൽ ഇവർ ജലം ദുരുപയോഗം ചെയ്യുകയാണെന്നാണ് സൽമാന്റെ വിമർശനം.
ജിമ്മിൽ പരിശീലനത്തിനിടെ ബോട്ടിൽകാപ് ചാലഞ്ച് നടത്തുന്ന വിഡിയോയും സൽമാൻ ഖാൻ ട്വിറ്ററിൽ പങ്കുവെച്ചു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി, കുപ്പിയുടെ അടപ്പ് ഊതി തുറന്ന താരം വെള്ളം അമൂല്യമാണെന്ന സന്ദേശമാണ് പങ്കുവെക്കുന്നത്.
Leave a Comment