X

ഈഴവ സ്ത്രീകളെ വഞ്ചിച്ച കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി: വിഎസ്

അഴിമുഖം പ്രതിനിധി

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. മൈക്രാഫിനാന്‍സ് കേസില്‍ എഫ്‌ഐആര്‍ റദ്ദു ചെയ്യണമെന്ന് ആവിശ്യപ്പെട്ട് വെള്ളാപ്പള്ളി ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരെയായിരുന്നു വിഎസിന്റെ വിമര്‍ശനം.

എസ്എന്‍ഡിപി യോഗത്തിലെ പാവപ്പെട്ട ഈഴവ സ്ത്രീകളെ വഞ്ചിച്ച കേസില്‍ ഒന്നാം പ്രതിയാണ് വെള്ളാപ്പള്ളിയെന്നും മൈക്രാഫിനാന്‍സ് തട്ടിപ്പ് കേസില്‍ കക്ഷി ചേരുമെന്നും വിഎസ് മാധ്യമങ്ങളെ അറിയിച്ചു. വെള്ളാപ്പള്ളിയുടെ ഹര്‍ജി, കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ചെപ്പടി വിദ്യയാണെന്നും ഇത് ഫലിക്കില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.  

 

This post was last modified on December 27, 2016 2:26 pm

Related Post
Leave a Comment