X

പാലില്‍ ‘വെള്ളം’ ചേര്‍ത്താല്‍ ഇനി ജീവപര്യന്തം

പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്നതിനെ പറ്റി പഠിക്കാന്‍ കമ്മിറ്റി രുപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍  സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോള്‍ നടപ്പാക്കി വരുന്ന ആറു മാസ തടവുശിക്ഷ ഈ കുറ്റകൃത്യത്തെ തടയാന്‍ അപര്യാപ്തമാണെന്ന് ആക്ഷേപമുണ്ട്. വിവിധ സംസ്ഥാനങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാലില്‍ വെളുത്ത പെയിന്റ്, കാസ്റ്റിക് സോഡ, സോപ്പു പൊടി, ഷാംപൂ, യൂറിയ, പശമാവ്, ബ്ലാറ്റിങ് പേപ്പര്‍ തുടങ്ങിയവ കലര്‍ത്തുന്നുണ്ട് എന്നു പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടിടുണ്ട്. മായം കലര്‍ന്ന പാല്‍ കുടിച്ചിട്ട് മരണമോ മാരക അസുഖങ്ങളോ സംഭവിക്കാത്ത സാഹചര്യത്തില്‍ മായം ചേര്‍ക്കല്‍ ലഘുവായി കാണുന്നത് ശരിയല്ല എന്നു കോടതി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. വിശദമായി വായിക്കു…

http://indiatoday.intoday.in/story/milk-adulteration-life-imprisonment-centre-health-ministry-supreme-court-rakesh-nayal-fssai/1/416991.html

 

This post was last modified on February 5, 2015 1:23 pm