X

ബാറുടമകള്‍ രേഖകള്‍ കത്തിക്കുന്നു

ബാര്‍ കോഴ കേസില്‍ ബാറുടമകള്‍ വന്‍തോതില്‍ രേഖകള്‍ നശിപ്പിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തി. ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് രേഖകള്‍ നശിപ്പിച്ചിരിക്കുന്നത്. ഒരു ബാറുടമയുടെ വീടിന്റെ പിന്നാമ്പുറത്ത് നിന്നും പാതി കത്തിയ നിലയില്‍ രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും വിവരങ്ങള്‍ മായ്ച്ച് കളഞ്ഞിട്ടുണ്ട്. ഇത് തിരിച്ചെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.

കെ എം മാണിക്ക് കാശ് കൈമാറി എന്ന് ബിജു രമേശ് ആരോപിച്ച എലഗന്‍സ് ബാറുടമയുടെ വീട്ടിലും മറ്റ് ഒമ്പത് ബാറുകളിലുമാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. എലഗന്‍സ് ഗ്രൂപ്പിന്റെ പാര്‍ട്ട്ണര്‍മാരുടെ വീടുകളിലും റെയ്ഡ് നടത്തി.

This post was last modified on December 27, 2016 2:41 pm