X

വീടുകള്‍ കത്തി നശിക്കുമ്പോള്‍ സെല്‍ഫിയെടുത്ത് ബിജെപി എംഎല്‍എ

ഈ ഫോട്ടോ ഉള്‍പ്പെടുന്ന ഫ്‌ളക്‌സ് ഇദ്ദേഹം സ്വന്തം മണ്ഡലത്തിലാണ് പ്രതിഷ്ടിച്ചത്

റോമാ സാമ്രാജ്യം കത്തിനശിച്ചപ്പോള്‍ നീറോ ചക്രവര്‍ത്തി വയലിന്‍? വായിച്ചുവെന്നാണ് പറയപ്പെടുന്നത്. പക്ഷെ സ്വന്തം മണ്ഡലത്തില്‍ തീപിടിത്തമുണ്ടായി വീടുകള്‍ കത്തിയെരിയുന്നതിന്റെ സെല്‍ഫിയെടുക്കുന്ന എംഎല്‍എയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ ചര്‍ച്ച.

രാജസ്ഥാനിലെ ബിജെപി എംഎല്‍എ ബച്ചു സിംഗ് ആണ് ഫേസ്ബുക്ക് വഴി സ്വന്തം നാട് കത്തിയെരിയുമ്പോള്‍ സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയിതത്. ഈ ഫോട്ടോ ഉള്‍പ്പെടുന്ന ഫ്‌ളക്‌സ് ഇദ്ദേഹം സ്വന്തം മണ്ഡലത്തില്‍ പ്രതിഷ്ടിക്കുകയും ചെയ്തു. ഭരത്പുര ജില്ലയിലെ സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. വിമര്‍ഷകരുടെ വായടയ്ക്കാനായി എംഎല്‍എ ചിത്രം എടുത്തുമാറ്റിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതിനകം തന്നെ അതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞിരുന്നു.

ബയാന നഗരത്തിലെ നഗ്‌ള മൊറോഗലി ദാംഗിലായാണ് സംഭവം. സംഭവസ്ഥലത്തെത്തിയ എംഎല്‍എ പറയുന്നത് ഇങ്ങനെയാണ്. തീക്കിടയില്‍ ആരെങ്കിലുമുണ്ടോയെന്ന് താന്‍ ഫോട്ടോയെടുത്ത് പരീക്ഷിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ മറ്റൊരു ചിത്രവുമെടുത്ത് ഇദ്ദേഹം മറ്റൊരു വിശദീകരണവും നടത്തി. ഇത് ഇടപെടലിന്റെ പ്രശ്‌നമല്ലെന്നും താന്‍ തീപിടിത്ത സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിയിക്കാനുമാണ് സെല്‍ഫി എടുത്തതെന്നുമാണ് പറയുന്നത്.

This post was last modified on May 11, 2017 8:13 pm