അടുത്ത വര്‍ഷം നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനിലേക്ക് പോകും. സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണം മോദി സ്വീകരിച്ചു. റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ്, എസ് സി ഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ ഇരുവരും നടത്തിയ ചര്‍ച്ചയ്ക്കുശേഷം വിദേശകാര്യമന്ത്രിമാര്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ വേഗത്തിലാക്കാനും തീവ്രവാദത്തിനെതിരായി ഒരുമിച്ച് പോരാടാനും ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ദല്‍ഹിയില്‍ ചര്‍ച്ച നടത്താനും തീരുമാനമായി.
This post was last modified on December 27, 2016 3:13 pm
Leave a Comment