X

ഇനി മോദിയേയും തിന്നാം; പച്ചക്കോ, പഴുപ്പിച്ചോ

അഴിമുഖം പ്രതിനിധി

അമ്പലമോ നടന്നില്ല. ഇനി മാങ്ങയെങ്കിലുമാകാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അമ്പലം പണിതവർക്ക് നിരാശപ്പെടേണ്ടി വന്നെങ്കിലും ഉത്തർപ്രദേശിലെ ഹാജി ഖലീമുല്ലക്ക് നിരാശപ്പെടേണ്ടി വന്നില്ല. മോദിയെ ഭക്ഷ്യയോഗ്യമാക്കിയിരിക്കുകയാണ് ഹാജി. അത് പഴുപ്പിച്ചോ, പച്ചക്കോ എങ്ങനെ വേണമെങ്കിലും ആകാം. അതും സാക്ഷാൽ നരേന്ദ്രമോദിയെക്കൊണ്ട് തന്നെ ആദ്യം മോദിയെ കഴിപ്പിക്കണം എന്ന ആഗ്രഹത്തിലാണ് ഖലീമുല്ല.

ഇനി എന്താണ് ഖലീമുല്ലയുടെ മോദിയെന്ന് നോക്കാം. വ്യത്യസ്ത തരം മാങ്ങകൾ ബഡ്ഡിംഗ് വഴി വികസിപ്പിച്ചെടുത്തിട്ടുള്ള ഖലീമുല്ല പുതുതായി വികസിപ്പിച്ചെടുത്ത മാങ്ങയാണ് മോദി. ഇങ്ങനെ പ്രശസ്തരുടെ പേരിൽ മാങ്ങകൾ വികസിപ്പിച്ചെടുത്തിട്ടുള്ള ഹാജിക്ക് ബഡ്ഡിംഗിലെ വൈദഗ്ദ്യത്തിന് പത്മശ്രീയും ലഭിച്ചിട്ടുണ്ട്. മോദിക്ക് തന്റെ മാങ്ങകൾ ഇഷ്ടപ്പെടുമെന്ന വിശ്വാസത്തിലാണ് ഖലീമുല്ല. മോദി മാങ്ങയുടെ അഞ്ച് തൈകൾ കൂടി അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഗുജറാത്തിൽ നട്ട് പരിപാലിക്കണമെന്നാണ് ഹാജി ഖലീമുല്ലയുടെ ആഗ്രഹം.

This post was last modified on December 27, 2016 2:54 pm

Related Post
Leave a Comment