X

കേന്ദ്ര മന്ത്രിസഭ പുനസംഘടന നാളെയുണ്ടാകും

അഴിമുഖം പ്രതിനിധി

കേന്ദ്ര മന്ത്രിസഭ പുനസംഘടന നാളെയുണ്ടാകും. രാഷ്്രടപതി ഭവനില്‍ നാളെ 11 മണിക്കു നടക്കുന്ന ചടങ്ങില്‍ പുനസംഘടനയുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. തുടര്‍ന്ന് നാല് രാഷ്്രടങ്ങള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയിലേക്ക് പുറപ്പെടും.

മന്ത്രിസഭയില്‍ നിരവധി ഒഴിവുകളുണ്ടെന്നും ജൂലൈയില്‍ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് അതു നികത്തേണ്ടതും അത്യന്താപേക്ഷിതമാണ്.അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് യുപിയില്‍ നിന്നുള്ള നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്

 

This post was last modified on December 27, 2016 4:15 pm

Related Post
Leave a Comment