X

എംജി കലോത്സവത്തില്‍ സദാചാര പോലീസുകാര്‍ക്കെതിരെ മാര്‍ഗ്ഗം കളിസമരം

എറണാകുളം ലോ കോളേജ് വിദ്യാര്‍ഥികളാണ് പ്രതിഷേധമായി മാര്‍ഗ്ഗം കളി അവതരിപ്പിച്ചത്‌

എംജി യൂണിവേഴ്‌സിറ്റി കലോത്സവം ‘നൂപര 17’-ല്‍ സദാചാര പോലീസുകാര്‍കാര്‍ക്കെതിരെ പ്രതിഷേധവുമായി എറണാകുളം ലോ കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മാര്‍ഗ്ഗം കളിയുടെ വീഡിയോ വൈറലാകുന്നു. ക്യാമ്പസുകളിലും പൊതുയിടങ്ങളിലും ആണും പെണും ഒരുമിച്ച് ഇരിക്കുന്നതിനെതിരെയുണ്ടാക്കുന്ന അക്രമങ്ങളിലും നടപടികള്‍ക്കെതിരെയാണ് ആണുങ്ങളും പെണുങ്ങളും ഒരുമിച്ച് മാര്‍ഗ്ഗം കളി നടത്തി പ്രതിഷേധിച്ചത്. ‘കൊച്ചി കായലിന്റെ തീരത്തുള്ള സര്‍ക്കാര്‍ കോളേജിലെ ഒരു പറ്റം നിയമവിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന- ഇതില്‍ പെണ്‍ ഉണ്ട്, ആണ്‍ ഉണ്ട്, ആണും പെണും ഒരുമിച്ചുണ്ട്-‘ നൃത്തമാണിതെന്ന് പറഞ്ഞാണ് ഇവര്‍ മാര്‍ഗ്ഗം കളി ആരംഭിച്ചത്. വിദ്യാര്‍ഥികളുടെ മാര്‍ഗ്ഗം കളി പ്രതിഷേധം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

This post was last modified on March 2, 2017 5:56 pm