X

ഐസിസ് ബന്ധം; അബ്ദുള്‍ റാഷിദിനെതിരെ കൂടുതല്‍ തെളിവുകള്‍

അഴിമുഖം പ്രതിനിധി

കാസര്‍ഗോഡ്‌, പാലക്കാട്‌ എന്നിവിടങ്ങളില്‍ നിന്നും 21 പേരെ ഐസിസില്‍ ചേര്‍ത്തു എന്നു കരുതുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദ് ജിഹാദിന് ആഹ്വാനം ചെയ്തതായി അന്വേഷണ സംഘത്തിനു തെളിവുകള്‍ ലഭിച്ചു. ഇതേക്കുറിച്ചുള്ള രഹസ്യമൊഴി സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ജിഹാദിനെക്കുറിച്ചും ഐസിസിനെക്കുറിച്ചും റാഷിദ് ക്ലാസ്സുകള്‍ നടത്തിയിരുന്നു എന്നും തീവ്രവാദ സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ദാബിഖ്’ ശേഖരിച്ചിരുന്നു എന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.

നിരോധിത സംഘടനയ്ക്കായി നിലകൊണ്ടതിന് യുഎപിഎ നിയമത്തിലെ 38, 39 വകുപ്പുകള്‍ റാഷിദിനെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ രണ്ടാം ഭാര്യ ബീഹാര്‍ സ്വദേശി യാസ്മിന്‍ രണ്ടാം പ്രതിയാണ് ഈ കേസില്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

This post was last modified on December 27, 2016 4:31 pm

Related Post
Leave a Comment