X

ചരിത്രത്തില്‍ ഇന്ന്: നഗ്നതയ്‌ക്കെതിരെ മോസ്‌കോ, മുഹമ്മദ് അലി പരാജയപ്പെടുന്നു

1969 ഡിസംബര്‍ 11
നഗ്നത പാശ്ചാത്യ അധഃപതനത്തിന്റെ അടയാളമെന്ന് മോസ്‌കോ

പ്രശസ്തമായ ‘ഓ! കല്‍കട്ടാ’ എന്ന നാടകത്തിലെ നഗ്നത പാശ്ചാത്യ അധഃപതനത്തിന്റെ അടയാളമാണെന്ന് 1969 ഡിസംബര്‍ 11 ന് സോവിയറ്റ് യൂണിയനിലെ എഴുത്തുകാരുടെ സംഘടന ഒരു പ്രസ്താവന ഇറക്കുകയുണ്ടായി.

യുവതലമുറയുടെ ഇത്തരം പ്രകടനങ്ങള്‍ തങ്ങളുടെ നാട്ടിലെ യാഥാസ്ഥിതികവര്‍ഗത്തിനുമേല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു അവരുടെ ആശങ്ക. ബാലസാഹിത്യകാരനായ സെര്‍ജി മിഖായല്‍കോവ് ആയിരുന്നു വിമര്‍ശകരില്‍ പ്രധാനി. ബ്രോഡ്‌വേ(നാടകവേദികള്‍)കളില്‍ പ്രദര്‍ശിപ്പിക്കുന്ന ഇത്തരം നാടകങ്ങളെ അദ്ദേഹം കണക്കറ്റ് ആക്ഷേപിച്ചു.

1981 ഡിസംബര്‍ 11
തിരിച്ചുവരവിന് ശ്രമിച്ച മുഹമ്മദ് അലി പരാജയപ്പെടുന്നു

ബഹാമാസിലെ നസ്സാവുവിലുള്ള ക്യൂന്‍ എലിസബത്ത് സ്‌പോര്‍ട്‌സ് സെന്ററില്‍ 1981 ഡിസംബര്‍ 11 ന് നടന്ന ബോക്‌സിംഗ് മത്സരത്തില്‍ ജമൈക്കന്‍ ബോക്‌സര്‍ ട്രെവര്‍ ബെര്‍ബറിക് ഇടിച്ചു തോല്‍പ്പിച്ചത് മുഹമ്മദ് അലി എന്ന ലോകാരാധ്യനായ ബോക്‌സറുടെ തിരിച്ചുവരവ് ശ്രമങ്ങളെക്കൂടിയായിരുന്നു.

എട്ടുതവണ ലോകചാമ്പ്യനായി റെക്കോര്‍ഡ് ഇട്ട അലി തന്റെ വിരമിക്കലിനുശേഷം രണ്ടു തവണ ബോക്‌സിംഗ് റിംഗിലേക്ക് തിരിച്ചുവരാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ രണ്ടാമത്തെ ശ്രമമായിരുന്നു ട്രെവറിന്റെ മുഷ്ടികള്‍ക്ക് മുന്നില്‍ പരാജയമടഞ്ഞത്. കാണികളുടെ അകമഴിഞ്ഞ പിന്തുണയും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുകയും ചെയ്തിട്ടും വിജയം കാണാന്‍ അലി എന്ന ഇതിഹാസതാരത്തിന് കഴിഞ്ഞില്ല.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

This post was last modified on December 11, 2014 12:36 pm