X

കരുനാഗപ്പള്ളിയില്‍ പന്ത്രണ്ടുകാരിയുടെ മരണം; കുട്ടിയുടെ അമ്മയും പൂജാരിയും അറസ്റ്റില്‍

കുട്ടി പീഡനത്തിന് വിധേയയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്

കരുനാഗപ്പള്ളിയില്‍ പന്ത്രണ്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയും ക്ഷേത്രപൂജാരിയും അറസ്റ്റില്‍. കുട്ടി പീഡനത്തിന് വിധേയയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. കുലശേഖരം സ്വദേശിയായ ഇവരുടെ അയല്‍വാസിയായ രഞ്ജു ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ജനലിലൂടെ നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു.

പരിസരത്തെ നിരവധി പേര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും പൂജാരിയെയും അറസ്റ്റ് ചെയ്തത്. പൂജാരിയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.

Related Post
Leave a Comment