X

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ശമ്പളം ഇനി ഇരട്ടി

അടിസ്ഥാന ശമ്പളം ഏകദേശം ഇരട്ടിയോളമാക്കി ഗവര്‍ണര്‍ക്ക് 2.5 ലക്ഷം രൂപയും ഡപ്യൂട്ടി ഗവര്‍ണര്‍മാര്‍ക്ക് 2.25 ലക്ഷം രൂപയും ആക്കി നിശ്ചയിച്ചു

റിസര്‍വ് ബാങ്ക് ഗവര്‍ണറുടെയും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരുടെയും അടിസ്ഥാന ശമ്പളം കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അടിസ്ഥാന ശമ്പളം ഏകദേശം ഇരട്ടിയോളമാക്കി ഗവര്‍ണര്‍ക്ക് 2.5 ലക്ഷം രൂപയും ഡപ്യൂട്ടി ഗവര്‍ണമാര്‍ക്ക് 2.25 ലക്ഷം രൂപയും ആക്കി നിശ്ചയിച്ചു. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ശമ്പള വര്‍ദ്ധന നിലവില്‍ വരുന്നത്.

നേരത്തെ ഗവര്‍ണറുടെ അടിസ്ഥാന ശമ്പളം 90,000 രൂപയും ഡപ്യൂട്ടി ഗവര്‍ണര്‍മാരുടേത് 80,000 രൂപയുമായിരുന്നു. എന്നാല്‍ ആര്‍ബിഐ നിയന്ത്രിക്കുന്ന വിവിധ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തേക്കാള്‍ കുറവാണിത്. അടിസ്ഥാന ശമ്പളത്തിന് പുറമെ ഡിഎയും മറ്റ് ആനുകൂല്യങ്ങളും ആര്‍ബിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. 2016 നവംബര്‍ 30ലെ കണക്കുകള്‍ പ്രകാരം 2,09,500 രൂപയായിരുന്നു ഇപ്പോഴത്തെ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് ലഭിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് കേന്ദ്ര ധനമന്ത്രാലയം ഇറക്കിയ വിജ്ഞാപനപ്രകാരമാണ് ആര്‍ബിഐയിലെ ഉന്നതോദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാന്‍ തീരുമാനിച്ചത്. ഡിഎ കാലാകാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കും. മറ്റ് ആനുകൂല്യങ്ങള്‍ നിലവിലുള്ള നിരക്കില്‍ തന്നെ തുടരുകയും ചെയ്യും. 90,000 രൂപ അടിസ്ഥാന ശമ്പളം ഉണ്ടായിരുന്ന സമയത്ത് ഊര്‍ജ്ജിത് പട്ടേലിന് ഡിഎ ആയി 1,12,500 രൂപയായിരുന്നു ലഭിച്ചിരുന്നത്. മറ്റ് ആനുകൂല്യങ്ങള്‍ എന്ന നിലയ്ക്ക് 7,000 രൂപയും. ഇപ്പോള്‍ അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിച്ചതോടെ ഡിഎയും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ തന്നെ പട്ടേലിന്റെ പ്രതിമാസ ശമ്പളം 3.70 ലക്ഷം രൂപയായി മാറും.

This post was last modified on April 3, 2017 10:04 am

Related Post
Leave a Comment