X

ശശികലയെ കുറിച്ച് സിനിമയുമായി രാം ഗോപാല്‍ വര്‍മ

ജയലളിതയുടെ വീട്ടിലെ പരിചാരകരില്‍ നിന്നും തോട്ടക്കാരില്‍ നിന്നും അറിഞ്ഞ ഞെട്ടിപ്പിക്കുന്ന രഹസ്യ വിവരങ്ങള്‍ സിനിമയിലുണ്ടാവുമെന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികലയെ കുറിച്ച് സിനിമ എടുക്കാന്‍ പോവുകയാണെന്ന് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. ട്വിറ്ററിലാണ് രാംഗോപാല്‍ വര്‍മ ഇക്കാര്യം അറിയിച്ചത്. ശശികല എന്ന പേരിലാണ് സിനിമ.

ജയലളിതയുടെ വീട്ടിലെ പരിചാരകരില്‍ നിന്നും തോട്ടക്കാരില്‍ നിന്നും അറിഞ്ഞ ഞെട്ടിപ്പിക്കുന്ന രഹസ്യ വിവരങ്ങള്‍ സിനിമയിലുണ്ടാവുമെന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞു. ശശികലയുടെ മാഫിയ പ്രവര്‍ത്തനങ്ങളും ജയലളിതയുമായുള്ള അവരുടെ ബന്ധത്തിലെ ഞെട്ടിപ്പിക്കുന്ന വശവും ചിത്രത്തിലുണ്ടാവുമെന്ന് വര്‍മ പറഞ്ഞു.

Related Post
Leave a Comment