X
    Categories: സിനിമ

അങ്കമാലി ഡയറീസിന്റെ അതേ ആവേശവും, പേടിയുമായിരുന്നു ജല്ലിക്കെട്ടിലും: ആന്റണി വർഗീസ്

തന്റെ നാലാമത്തെ ചിത്രമായ ആനപ്പറമ്പിലെ വേൾഡ്കപ്പ് ഭാഗമായിരിക്കുകയാണ് ആന്റണി വർഗീസ്.

ജല്ലിക്കെട്ട്, തന്റെ തന്റെ മൂന്നാമത്തെ സിനിമ ടൊറന്റോ ഇന്റർ നാഷണൽ ഫിലും ഫെസ്റ്റിവെല്ലിൽ ശ്രദ്ധപിടിച്ച് പറ്റിയ സന്തോഷത്തിലാണ് യുവ നടൻ ആന്റണി വർഗീസ്. ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ ആന്റണി വർഗീസിന് ടൊറന്റോ പോലൊരു അന്താരാഷ്ട്ര വേദിയിൽ അവസരം ലഭിച്ചതും ലിജോയുടെ സിനിമയിലൂടെയാണ്.

എന്നാൽ ലിജോ ജോസ് പല്ലിശ്ശേരിക്കൊപ്പം അങ്കമാലി ഡയറീസ് ചെയ്ത അതേ പേടിയും ആവേശവുമായിരുന്നു ജല്ലിക്കെട്ടിന്റെ ഭാഗമായപ്പോഴും താൻ അനുഭവിച്ചതെന്ന് ആന്റണി വർഗീസ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ആന്‍റണി വർഗീസിന്റെ പ്രതികരണം. മനുഷ്യന്റെയും മൃഗങ്ങളുടെയും സ്വഭാവങ്ങൾ തമ്മിലുള്ള അതിർ വരമ്പുകൾ മായ്ചകളയുന്ന ചിത്രമാണ് ജല്ലിക്കെട്ട്, ചിത്രത്തിൽ അതിപ്രധാനമായ കഥാപാത്രത്തെയാണ് ആന്റണി അവതരിപ്പിക്കുന്നത്.

താൻ ഭാഗമായ സിനിമ ടൊറന്റോ ഫിലിം ഫെസ്റ്റിവെല്ലിലെ വേൾഡ് പ്രീമിയറിൽ പ്രദർശിപ്പിച്ചതിന്റെ സന്തോഷവും താരം മറച്ചുവയ്ക്കുന്നില്ല. എന്നാൽ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിക്കാണ് ചിത്രത്തിന്റെ എല്ലാ നേട്ടങ്ങളും താരം നൽകുന്നത്. സംവിധായകൻ പറയുന്നത് ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നു ആന്റണി പറയുന്നു. എന്നാൽ അങ്കമാലി ഡയറീസിൽ നിന്നും വ്യത്യസ്ഥമായി ജല്ലിക്കെട്ടിന്റെ ടീമംഗങ്ങളോട് കൂടുതൽ അടുക്കാനായെന്നും താരം പറയുന്നു. താൻ എറെ ഇഷ്ടപ്പെടുന്ന ലോക സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം തന്റെ സിനിമ ടൊറന്റോയിൽ പ്രദർശിപ്പിച്ചതിന്റെ സന്തോഷവും ആന്റണി അഭിമുഖത്തിൽ മറച്ച് വയ്ക്കുന്നില്ല.

അതേസമയം, ടൊറന്റോ ഫിലിം ഫെസ്റ്റിവെല്ലിന് ശേഷം തന്റെ നാലാമത്തെ ചിത്രമായ ആനപ്പറമ്പിലെ വേൾഡ്കപ്പ് ഭാഗമായിരിക്കുകയാണ് ആന്റണി വർഗീസ്. കുട്ടൻപിള്ളയുടെ ശിവരാത്രിയെന്ന സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ നിഖിൽ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന നിഖിൽ പ്രേംരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ്കപ്പ്. ഫുട്ബോൾ കളി പ്രമേയമാക്കിയ കഥയെന്നാണ് സൂചന.

 

 

This post was last modified on September 18, 2019 10:54 am