ദിലീപിനെതിരെ നടപടിയെടുക്കാൻ മടിച്ചു നിൽക്കുന്ന സിനിമാതാരങ്ങളുടെ സംഘടനയായ AMMAക്ക് നടിമാർ വീണ്ടും നൽകിയ പരാതിയെത്തുടർന്ന് ഇന്നു ചേര്‍ന്ന അടിയന്തിര എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനമൊന്നുമായില്ല. സംഘടനയിൽ നിന്നും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണ് നടിമാർ വീണ്ടും കത്ത് നല്‍കിയത്.
സംഘടനയിൽ തങ്ങൾ വെച്ച നിർദ്ദേശങ്ങളുടെ സ്ഥിതിയെന്തായെന്നും ഇതിൽ ഉടൻ മറുപടി വേണമെന്നും ആവശ്യപ്പെട്ട് നടി രേവതിയുടെ നേതൃത്വത്തിലാണ് കത്ത് നൽകിയത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
‘മോദിജി’യും ‘മോഹന്‍ലാല്‍ ഗാന്ധിജി’യും തമ്മിലുള്ള ഒരു സംഭാഷണം
കൊച്ചിയിൽ ഇന്ന് ചേർന്ന അടിയന്തിര എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനമൊന്നും ഉണ്ടായില്ല. ഒടുവിൽ തീരുമാനം ജനറൽ ബോഡി എടുക്കട്ടെ എന്ന നിലപാടിലെത്തുകയായിരുന്നു ഇവർ. ലഭിച്ച നിയമോപദേശം നടിമാരെ അറിയിക്കുമെന്നും ലാൽ അറിയിച്ചു. ആരോപണവിധേയനായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നാണ് നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി മുമ്പോട്ടു വെച്ച പ്രധാന നിർദ്ദേശം.
This post was last modified on October 6, 2018 10:52 pm
Leave a Comment