X

സുവർണ ചകോരം ദി ഡാർക്ക് റൂമിന്; മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

ഇരുപത്തിമൂന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സുവർണ ചകോരം നേടിയത് ദി ഡാർക്ക് റൂം എന്ന ഇറാനിയന്‍ സിനിമ. റൗഹുല്ല ഹെജാസിയാണ് ഈ സിനിമയുടെ സംവിധാനം നിർവ്വഹിച്ചത്. പേർഷ്യൻ ഭാഷയിലുള്ള സിനിമയുടെ ദൈർഘ്യം 101 മിനിറ്റാണ്. സാറെ ബയാത്, സഈദ് സോഹെല്ലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഈ മ യൗ എന്ന മലയാള സിനിമയെടുത്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ.

അനാമിക അക്തറാണ് മികച്ച നവാഗത സംവിധായിക.

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്കാണ്. ഈ മ യൗ ഗോവന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനും നടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇ.മ.യൗ നേടി.

This post was last modified on December 13, 2018 8:54 pm