X

‘പൂച്ചക്കണ്ണുള്ള വില്ലൻ’ ഗാവിൻ പക്കാർഡിന്റെ മകൾ എറിക ഇപ്പോൾ എന്തു ചെയ്യുന്നു?

രണ്ട് ടെലിവിഷൻ പരസ്യങ്ങളിൽ രൺബീർ കപൂറിനൊപ്പം എറിക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഗാവിൻ പക്കാർഡ് എന്നു കേട്ടാൽ എല്ലാ മലയാളികളും തിരിച്ചറിയണമെന്നില്ല. എന്നാൽ ‘പൂച്ചക്കണ്ണുള്ള വില്ലൻ’ എന്നാണെങ്കിൽ പിന്നെ സംശയത്തിന് ഒരിടമില്ല. പൂച്ചക്കണ്ണുള്ളവർ പിൽക്കാലത്തും വില്ലന്മാരായി തിളങ്ങിയിട്ടുണ്ടെങ്കിലും ഈ ‘സ്ഥാനപ്പേര്’ മറ്റാർക്കും മലയാളികൾ കൈമാറുകയുണ്ടായില്ല.

പക്കാർഡ് ഓർമയായിട്ട് ഏഴു വർഷത്തോളമായി. അദ്ദേഹത്തിന് രണ്ട് മക്കളാണ്. എറികയും കാമില്ലും. കാമില്ലിനെക്കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എറിക് ഏറെ പ്രശസ്തയാണ്.

എറിക ഇന്നൊരു മോഡലാണ്. ഇവർ മോഡലങ്ങിലേക്ക് കടന്നുവന്ന കഥ വളരെ രസകരമാണ്. പുതിയ മോഡലുകളെ തിരഞ്ഞു നടക്കുകയായിരുന്ന ചിലർ എറികയെ ബാന്ദ്രയിലെ ഒരു പച്ചക്കറി മാർക്കറ്റിൽ വെച്ച് കാണുകയായിരുന്നു. മോഡലിങ് കരിയറായി തിരഞ്ഞെടുക്കാമെന്ന് അവിടെ വെച്ചാണ് എറിക തീരുമാനിക്കുന്നത്.

സൈക്കോളജി പഠിക്കാനുള്ള ആലോചനകളിൽ നടക്കുകയായിരുന്നു എറിക. മോഡലിങ് മികച്ചൊരു കരിയറാണെന്ന് എറികയെ ബോധ്യപ്പെടുത്തിയത് അമ്മയാണ്. ഇന്ന് ലോകത്തെമ്പാടുമുള്ള നിരവധി പരസ്യ ഏജൻസികള്‍ക്ക് പ്രിയ മോഡലാണ് എറിക.

ശ്രദ്ധ കപൂറിന്റെ സഹോദരൻ സിദ്ധാർത്ഥുമായി കുറച്ചുകാലം ഡേറ്റ് ചെയ്തിരുന്ന എറിക പിന്നീടത് ഉപേക്ഷിച്ചു. നിലവിൽ ഡ്രമ്മറായ ശാർദുൽ മേഹ്തയുമായി സൗഹൃദത്തിലാണ് ഇവർ.

രണ്ട് ടെലിവിഷൻ പരസ്യങ്ങളിൽ രൺബീർ കപൂറിനൊപ്പം എറിക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എറിക ഏറെ പ്രശസ്തയാണ്.

മലയാളികള്‍ മറന്ന് തുടങ്ങിയ പൂച്ചക്കണ്ണുള്ള വില്ലൻ; ഗാവിന്‍ പക്കാര്‍ഡിനെ ഓർമ്മപ്പെടുത്തി മകൾ

This post was last modified on July 12, 2019 7:18 pm

Related Post
Leave a Comment