X

പ്രിയപ്പെട്ട പ്രധാനമന്ത്രി, നിങ്ങളെ കുറിച്ച് ലജ്ജ തോന്നുന്നു:മല്ലികാ സാരാഭായ്

അഴിമുഖം പ്രതിനിധി

മൃണാളിനി സാരാഭായുടെ മരണത്തില്‍ മോദി അനുശോചനം രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മകള്‍ മല്ലികാ സാരാഭായി ഫേസ് ബുക്ക് പോസ്റ്റിട്ടു. മോദിയുടെ രാഷ്ട്രീയത്തിന് എതിരെ ഗുജറാത്തിലും പുറത്തും പ്രതിരോധം തീര്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന താനുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസവും വെറുപ്പും കാരണവുമാണ് തന്റെ അമ്മ മരിച്ചപ്പോള്‍ മോദി അനുശോചനം രേഖപ്പെടുത്താതിരുന്നതെന്ന് അവര്‍ ആരോപിക്കുന്നു.

പ്രിയപ്പെട്ട പ്രധാനമന്ത്രി, എന്റെ രാഷ്ട്രീയത്തെ നിങ്ങളും നിങ്ങളുടെ രാഷ്ട്രീയത്തെ ഞാനും വെറുക്കുന്നു. കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി മൃണാളിനി സാരാഭായി ഈ രാജ്യത്തിന്റെ സംസ്‌കാരത്തെ പ്രചരിപ്പിക്കാന്‍ ചെയ്തതുമായി അതിന് ബന്ധമൊന്നുമില്ല. അവര്‍ നമ്മുടെ സംസ്‌കാരത്തിന്റെ ദീപശിഖയായിരുന്നു. അവരുടെ മരണത്തില്‍ അനുശോചിച്ച് നിങ്ങളില്‍ നിന്ന് ഒരു വാക്കുപോലും ഉണ്ടാകാത്തത് നിങ്ങളുടെ മാനസികാവസ്ഥയെ കാണിക്കുന്നു. എന്നുവരികിലും നിങ്ങള്‍ എന്നെ വെറുക്കുന്നതു പോലെ നമ്മുടെ പ്രധാനമന്ത്രി എന്ന നിലയില്‍ അവരുടെ സംഭാവനയെ നിങ്ങള്‍ അംഗീകരിക്കാന്‍ ഉത്തരവാദപ്പെട്ടിരിക്കുന്നു. എന്നാല്‍ നിങ്ങളത് ചെയ്തില്ല. നിങ്ങളെ കുറിച്ച് ലജ്ജ തോന്നുന്നു, ഫേസ് ബുക്കില്‍ അവര്‍ കുറിച്ചു.

This post was last modified on December 27, 2016 3:35 pm

Related Post
Leave a Comment