X

എംടി രമേശ് സെന്‍കുമാറിനെ വീട്ടിലെത്തി ബിജെപിയിലേക്ക് ക്ഷണിച്ചു

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ഡി ബാബു പോളും ബിജെപി ചടങ്ങില്‍

മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാറിന് ബിജെപിയിലേക്ക് ഔദ്യോഗിക ക്ഷണം. ബിജെപി നേതാവ് എംടി രമേശാണ് സെന്‍കുമാറിനെ വസതിയിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

നേരത്തെ സെന്‍കുമാറിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. സെന്‍കുമാര്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാല്‍ അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കുമ്മനം വ്യക്തമാക്കി. ബിജെപിയുടെ നയപരിപാടികള്‍ അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ ചേരുന്നതിന് തടസ്സമില്ലെന്നും കുമ്മനം അറിയിച്ചു.

കഴിഞ്ഞ ദിവസം ബിജെപി മുഖപത്രമായ ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തില്‍ സെന്‍കുമാര്‍ ഉദ്ഘാടകനായി എത്തിയിരുന്നു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ഡി ബാബു പോളും ഈ ചടങ്ങില്‍ പങ്കെടുത്തു. അതിന് ശേഷം ബാബു പോള്‍ പോയത് ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനായാണ്.

This post was last modified on July 10, 2017 2:37 pm

Related Post
Leave a Comment