X

തുഗ്ലക്കുമാര്‍ക്കെതിരേയുള്ള എതിര്‍പ്പ് ജനം എല്ലാക്കാലത്തും ഉയര്‍ത്തും; മോദിയുടെ പരിഷ്‌കാരങ്ങളെ വിമര്‍ശിച്ച് എംടി

നോട്ടു നിരോധനം സാധാരണക്കാരുടെ ജീവിതം താറുമാറാക്കും

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് എം ടി വാസുദേവന്‍ നായര്‍. കറന്‍സി പിന്‍വലിച്ച രാജ്യങ്ങളെല്ലാം നേരിട്ടത് വലിയ ആപത്താണ്. കറന്‍സി പിന്‍വലിച്ച ആഫ്രിക്കന്‍ രാജ്യങ്ങളുടെ സ്ഥിതി നോട്ടു നിരോധനം മൂലം നേരിടേണ്ടി വരുന്ന ആപത്തുകള്‍ക്ക് ഉദ്ദാഹരണമാണ്. നോട്ടു നിരോധനം സാധാരണക്കാരുടെ ജീവിതം താറുമാറാക്കുമെന്നും എംടി തിരൂരില്‍ പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്ക് രചിച്ച; കളളപ്പണ വേട്ട; മിഥ്യയും യാഥാര്‍ഥ്യവും’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ നോട്ട് നിരോധനത്തെ തുഗ്ലക്കിന്റെ പ്രവര്‍ത്തികളോട് ഉപമിച്ചാണ് എംടിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നത്. തുഗ്ലക്കിന്റെ തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരേ ജനത്തിന്റെ എതിര്‍പ്പ് ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ്. ഇത്തരം എതിര്‍പ്പുകള്‍ എല്ലാക്കാലത്തും ഉയര്‍ന്നുവരുമെന്നും എംടി മുന്നറിയിപ്പായി പറഞ്ഞു.

ധനമന്ത്രി രചിച്ച പുസ്തകം സംസ്‌കൃത സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ കെ ടി ഷംസാദ് ഹുസൈന് നല്‍കിയാണ് എംടി പ്രകാശനം ചെയ്തത്. രാജ്യത്തിനു മൂന്നുലക്ഷം കോടിയുടെ നഷ്ടം ഉണ്ടാക്കിയ നോട്ടുനിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ എന്തിനുള്ള പുറപ്പാട് ആണെന്ന ചിന്തയാണ് പുസ്തകം എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു തോമസ് ഐസക്ക് പറഞ്ഞു.

This post was last modified on December 28, 2016 9:37 am