അഴിമുഖം പ്രതിനിധി
കൊല്ലം എം.എല്‍.എ മുകേഷിനെ കാണാനില്ലെന്ന പരാതി കൈപ്പറ്റിയ എസ്.ഐയെ സ്ഥലം മാറ്റി. കൊല്ലം വെസ്റ്റ് എസ് ഐ ഗിരീഷിനെയാണ് സ്ഥലം മാറ്റിയത്. എം എല്‍ എ ആയ മുകേഷിനെ മണ്ഡലത്തില്‍ കാണാനില്ലെന്ന് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത് . ഇവരുടെ പരാതി സ്വീകരിച്ചു എസ്.ഐ പരാതി രസീതും നല്‍കിയതോടെ സംഭവം വിവാദമായി.
പരാതി സ്വീകരിച്ചതിന് പിറ്റേ ദിവസം മുകേഷ് എസ്.ഐയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. സി പി ഐ എമ്മും പോലിസ് നടപടിയെ വിമര്‍ശിച്ചു രംഗത്തു വരികയും എസ് ഐക്കെതിരെ കമ്മീഷണര്‍ക്ക് പരാതിനല്‍കുകയും ചെയ്തിരുന്നു. പരാതി സ്വീകരിച്ച സംഭവം വിവാദമായതോടെ എസ്.ഐക്കെതിരേ നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.
തന്നെ കാണില്ലെന്ന് യൂത്ത്കോണ്‍ഗ്രസുകാര്‍ പരാതി നല്‍കിയതിനു മറുപടിയായി താന്‍ പോയത് രാഹുല്‍ ക്ലബ്ബില്‍ അംഗത്വം നേടാനാണെന്നും എന്നാല്‍ തനിക്ക് അംഗത്വം കിട്ടിയില്ലെന്നും തമാശ രൂപേണ മുകേഷ് പറഞ്ഞിരുന്നു.
This post was last modified on December 27, 2016 4:16 pm