X

കമല്‍ രാജ്യം വിട്ട് പോകണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധം: എം മുകുന്ദന്‍

നോട്ട് നിരോധിച്ച് ലോകനേതാവാകാനുള്ള മോദിയുടെ ശ്രമം പരിഹാസ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എഴുത്തുകാരന്‍ എം മുകുന്ദനും രംഗത്ത്. നോട്ട് നിരോധിച്ച് ലോകനേതാവാകാനുള്ള മോദിയുടെ ശ്രമം പരിഹാസ്യമാണെന്ന് മുകുന്ദന്‍ പറഞ്ഞു.

എഴുതാനും വായിക്കാനും അറിയാത്ത 35 കോടി ജനങ്ങളുള്ള നാട്ടിലാണ് ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സ്‌കൂളുകളും ആശുപത്രികളും പണിത് ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ട് നോട്ട് നിരോധനമെന്നു മുകന്ദന്‍ പറഞ്ഞു. സംവിധായകന്‍ കമല്‍ രാജ്യം വിട്ട് പോകണമെന്ന ബിജെപിയുടെ ആവശ്യം ഭരണഘടനാ വിരുദ്ധമാണ്. എംടിയോടാണ് ഇത് ആവശ്യപ്പെട്ടതെങ്കില്‍ അഭിമാനിയായ അദ്ദേഹം ഒരുപക്ഷെ രാജ്യം വിട്ട് പോയേനെയെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനത്തെ വിമര്‍ശച്ചും കമലിന് പിന്തുണ അറിയിച്ചും നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ നോട്ട് നിരോധനത്തെ വിമര്‍ശിച്ചതോടെയാണ് സംഘപരിവാര്‍ എംടിക്കെതിരെ തിരിഞ്ഞത്. ചലച്ചിത്രമേളയില്‍ ഓരോ സിനിമയ്ക്കും മുമ്പും ദേശീയഗാനം ആലപിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് കമലിന് നേരെ ഭീഷണി ഉയര്‍ന്നത്.

This post was last modified on January 13, 2017 1:43 pm