X

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ പിളര്‍പ്പ് ഉറപ്പായി; പുതിയ സംഘടന അടുത്ത ദിവസം

15 തിയറ്ററുകളില്‍ കൂടി ഭൈരവ റിലീസ് ചെയ്തു

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. ഇന്ന് ഫെഡറേഷനിലെ 15 തിയറ്ററുകളില്‍ കൂടി തമിഴ് ചിത്രമായ ഭൈരവ റിലീസ് ചെയ്തതോടെയാണ് പിളര്‍പ്പ് ഗുരുതരമായത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ വിലക്ക് മറികടന്നാണ് ചിത്രം റിലീസ് ചെയ്തത്.

ഫെഡറേഷന്റെ 45 തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇതിനിടെ തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന അടുത്ത ദിവസം രൂപീകരിക്കുമെന്നാണ് അറിയുന്നത്. നടന്‍ ദിലീപിന്റെ സാന്നിധ്യത്തിലായിരിക്കും യോഗം.

This post was last modified on January 13, 2017 1:15 pm