X

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്രാനുമതി

മുല്ലപ്പെരിയാര്‍ പുതിയ ഡാം നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് കേന്ദ്രം പച്ചക്കൊടി കാട്ടി. പുതിയ ഡാമിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. ഡാമിനായി കേരളം സമര്‍പ്പിച്ച പദ്ധതി രേഖ തത്വത്തില്‍ അംഗീകരിച്ച മന്ത്രാലയം, ആറ് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

പുതിയ ഡാം പണിയുന്നതിനോട് പ്രധാനമന്ത്രിയുടെ ഓഫീസും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പുതിയ ഡാം പാടില്ലെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. എന്നാല്‍ ഇത് തള്ളക്കളഞ്ഞാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഇപ്പോള്‍ കേരളത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

This post was last modified on December 27, 2016 3:09 pm