അഴിമുഖം പ്രതിനിധി
കീനന്‍-റൂബന്‍ കൊലപാതക കേസില്‍ നാലു പ്രതികള്‍ക്കും മുംബൈ സെഷന്‍സ് കോടതി ശിക്ഷിച്ചു. പ്രതികളായ ജിതേന്ദ്ര റാണ, സുനില്‍ ബോധ്, സതീഷ് ധുല്‍ഹജ്, ദീപക് ടിവല്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്.
പെണ്‍സുഹൃത്തുക്കളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ തടഞ്ഞ കീനന്‍ സാന്റോസും റൂബന്‍ ഫെര്‍ണാണ്ടസും 2011 ഒക്ടോബര്‍ 20-നാണ് മുംബയില്‍ ആക്രമിക്കപ്പെട്ടത്. കുത്തേറ്റ കീനന്‍ അന്ന് തന്നെ മരിച്ചു. റൂബന്‍ പത്ത് ദിവസത്തിനുശേഷം ആശുപത്രിയിലും മരണത്തിന് കീഴടങ്ങി. സംഭവം പൊതുജനരോഷത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കുടുംബത്തെ സംരക്ഷിക്കാനുള്ളതിനാല്‍ ദയ കാണിക്കണമെന്ന് റാണ കോടതിയോട് അപേക്ഷിച്ചിരുന്നു. 2012-ല്‍ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയെ ഏല്‍പ്പിച്ചുവെങ്കിലും വിധി വരാന്‍ നാലു വര്‍ഷങ്ങളെടുത്തു.
This post was last modified on December 27, 2016 4:02 pm
Leave a Comment