X

മുംബയ് എല്‍ഫിന്‍സ്റ്റണ്‍ ദുരന്തം: മരണവെപ്രാളത്തിനിടെ ലൈംഗികാതിക്രമവും

മൃതശരീരങ്ങള്‍ക്കിടയില്‍ ദയനീയമായി സഹായം അഭ്യര്‍ത്ഥിക്കുന്ന സ്ത്രീക്ക് നേരെയാണ് ഈ മൃഗീയത.

മുംബയ് എല്‍ഫിന്‍സ്റ്റണ്‍ റോഡ് ലോക്കല്‍ റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിരക്കിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിനിടെ, മരണവെപ്രാളത്തില്‍ കഴിയുന്ന സ്ത്രീക്ക് നേരെയും ലൈംഗികാതിക്രമമുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പുറത്തുവന്നിരിക്കുന്ന വീഡിയോക്ലിപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൃതശരീരങ്ങള്‍ക്കിടയില്‍ ദയനീയമായി സഹായം അഭ്യര്‍ത്ഥിക്കുന്ന സ്ത്രീക്ക് നേരെയാണ് ഈ മൃഗീയത.

തിരക്കിനിടയില്‍ വ്യാപകമായ കൊള്ള നടന്നതായും പലരുടേയും പഴ്‌സുകളും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായും ദുരന്ത സമയത്ത് തൊട്ടടുത്തുള്ള പരേല്‍ സ്റ്റേഷനിലുണ്ടായിരുന്ന ജയശ്രീ കാനഡെ പറയുന്നു. പല സ്ത്രീകളും ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു എന്നും പലരേയും സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷന് സമീപം താമസിക്കുന്ന സന്ദേശ് ബഹദൂര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ പൊലീസ് കമ്മീഷണര്‍ നികേത് കൗശിക് വ്യക്തമാക്കി.

Related Post
Leave a Comment