മുംബൈയിലെ കമല മില്‍സ് തീ പിടിത്തത്തില്‍ മരിച്ച 14 പേരില്‍ പിറന്നാള്‍ പാര്‍ട്ടി ആഘോഷിച്ച യുവതിയും കൂട്ടുകാരും. കമല മില്‍സ് കോംപ്ലക്സിലെ റൂഫ് ടോപ്പ് പബിലായിരുന്നു യുവതിയുടേയും കൂട്ടുകാരുടേയും ആഘോഷം. മൊബൈല്‍ വീഡിയോയില്‍ 28കാരിയായ ഖുശ്ബു മെഹ്തയുടേയും കൂട്ടുകാരുടേയും പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ കാണാം. ഈ വീഡിയോ എടുത്ത് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവിടെ തീ പടര്‍ന്നു. ഖുശ്ബുവിന്റെ മൃതദേഹം ഭര്‍ത്താവ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടെ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉണ്ടായിരുന്നില്ലെന്ന് ഖുശ്ബുവിന്റെ മുത്തച്ഛന് പറയുന്നു.
മരിച്ച 14ല്‍ 11 പേരും 20നും 30നുമിടയില്‍ പ്രായമുള്ള സ്ത്രീകളാണ്. പലരും മരിച്ചിരിക്കുന്നത് ശ്വാസം മുട്ടിയാണ്. എമര്‍ജന്‍സി എക്സിറ്റുകളും ഉണ്ടായിരുന്നില്ല. അനധികൃത കെട്ടിട നിര്‍മ്മാണമാണ് അപകടത്തിന് കാരണമായിരിക്കുന്നത്. ഇവിടെ റസ്റ്റോറന്റുകളും മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും മറ്റും പ്രവര്‍ത്തിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടത്താനും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദ്ദേശം നല്കി. കെട്ടിടത്തിന്റെ അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് നേരത്തെ തന്നെ പരാതികള്‍ കിട്ടിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
This post was last modified on December 29, 2017 4:41 pm