X

പാകിസ്താനില്‍ നിന്നും ചികിത്സയ്‌ക്കെത്തിയ പതിനഞ്ചുകാരിക്ക് മുംബൈക്കാരുടെ സഹായഹസ്തം

ശരീരത്തില്‍ കോപ്പര്‍ അടിഞ്ഞു കൂടുന്ന രോഗത്തിന് ചികിത്സ തേടി പാകിസ്താനിലെ കറാച്ചിയില്‍ നിന്നും മുംബയില്‍ എത്തിയ പതിനഞ്ചുകാരിയായ സബാ താരിഖ് അഹമ്മദിന്റെ ചികിത്സാ ചെലവില്‍ ഭൂരിഭാഗവും വഹിക്കുന്നത് മുംബയ്ക്കാരാണ്. വളരെ അപൂര്‍വവും ജനിതക വൈകല്യം കാരണം ഉണ്ടാകുന്നതുമായ വില്‍സണ്‍സ് രോഗത്തിന് ഇരയാണ് ഈ പെണ്‍കുട്ടി. ചികിത്സയ്ക്കായി ഇതുവരെ രണ്ട് ലക്ഷത്തോളം രൂപ ചെലവായി. സബയുടെ അമ്മയുടെ സഹോദരി സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ അഭ്യര്‍ത്ഥനയ്ക്ക് മുംബയ്ക്കാരുടെ അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിച്ചത്. മുംബയിലെ ജസ്‌ലോക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സബയുടെ ജീവിതത്തില്‍ ജനങ്ങളുടെ മഹാമനസ്‌കതയും ഡോക്ടര്‍മാരുടെ അകമഴിഞ്ഞ സഹകരണവും കൊണ്ട് പുതിയൊരു അദ്ധ്യായം തുറക്കുകയാണ്. ചികിത്സയ്ക്കായി മൂന്ന് നാല് ലക്ഷം രൂപ ചെലവ് വരും. അതില്‍ 1.5 ലക്ഷത്തോളം രൂപ മുംബൈക്കാരുടെ വകയായി ലഭിച്ചു.

http://www.ndtv.com/india-news/mumbaikars-come-together-to-help-this-teen-from-pakistan-764434?site=full 

This post was last modified on May 20, 2015 12:38 pm