X

ഒമ്പത് ജോലി ചെയ്ത് പഠിച്ച പെണ്‍കുട്ടിക്ക് 84.8 ശതമാനം മാര്‍ക്ക്

കെട്ടിടത്തില്‍ നിന്നും വീണ് കിടപ്പിലായ അച്ഛന്‍. രക്താര്‍ബുദ രോഗിയായ സഹോദരന്‍. വീട്ടു വേല ചെയ്ത് കുടുംബം പോറ്റുന്ന അമ്മ. അമ്മയെ സഹായിക്കാന്‍ തന്നാലാകും വിധം ശ്രമിക്കുന്ന മകള്‍. കണ്ണീര്‍ പരമ്പരയ്ക്ക് പറ്റിയ കഥയാണിത്. പക്ഷേ ഇത് സാങ്കല്‍പിക കഥയല്ല. കര്‍ണാടകയില്‍ നിന്നുള്ള ശാലിനിയെന്ന പെണ്‍കുട്ടിയുടെ ജീവിത കഥയാണ്. ജീവിതം മടുത്തുപോകാന്‍ ഇപ്പറഞ്ഞതില്‍ പകുതിയൊക്കെ മതി. പക്ഷേ ജീവിതം മടുത്തു പോകാനുള്ളതല്ലെന്നും പോരാടി മുന്നേറി വിജയിക്കാനുള്ളതാണെന്നും അവള്‍ തെളിയിക്കുന്നു. ഒമ്പത് പാര്‍ട്ട്‌ടൈം ജോലികള്‍ അവള്‍ ദിനവും ചെയ്യുന്നു. അയല്‍വീടുകളില്‍ രംഗോലി വരയ്ക്കുന്നത് മുതല്‍ ഒരു ഓഫീസിലെ തറ തുടയ്ക്കുകയും കക്കൂസ് വൃത്തിയാക്കുകയും വരെയുണ്ട്. കൂടെ പ്ലസ്ടു സയന്‍സിന് പഠിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പരീക്ഷാ ഫലം വന്നു. ശാലിനിക്ക് 84.8 ശതമാനം മാര്‍ക്കുണ്ട്. ഈ പതിനേഴുകാരിയുടെ അടുത്ത ലക്ഷ്യം മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എഴുതി ഇന്ത്യയിലെ നല്ലൊരു കോളെജില്‍ അഡ്മിഷന്‍ നേടുകയെന്നതാണ്.

http://www.huffingtonpost.in/2015/05/19/karnataka-girl-pu-exams_n_7310932.html 

This post was last modified on May 20, 2015 2:59 pm