ഒഴിവു വരുന്ന രാജ്യസഭാ സീറ്റ കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തോട് യോജിപ്പില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. തീരുമാനത്തോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പാണ്. ഈ സാഹചര്യത്തിലാണ് മാണിയുടെ മുന്നണിയിലേക്കുള്ള തിരിച്ചുവരവുണ്ടായ യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് കൊടുക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്ന് കെ വി തോമസ് എംപിയും പ്രതികരിച്ചു. . കോണ്‍ഗ്രസിന് കിട്ടേണ്ടിയിരുന്ന രാജ്യസഭാസീറ്റാണിത്. ഇത്തരമൊരു തീരുമാനം സ്വീകരിക്കുന്നതിന് മുന്‍പ് വികാരം പരിഗണിക്കണമായിരുന്നെന്നും കെ വി തോമസ് പറഞ്ഞു. രാജ്യസഭാ സീറ്റ് വിഷയത്തില്‍ നഷ്ടപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ നടപടി വേണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. അതേസമയം മുന്നണിക്ക് പുറത്തുണ്ടായിരുന്ന മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് കൊടുത്തതില്‍ ഘടക കക്ഷികകളിലും അതൃപ്തിയുണ്ട്.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 8, 2018 1:57 pm
Leave a Comment