X

കർണാടകയില്‍ കൂടുതൽ ഭരണപക്ഷ എംഎൽഎമാർ രാജിക്ക്, പ്രതിസന്ധി കനക്കുന്നു

സമവായ നീക്കവുമായി ഡി കെ ശിവകുമാർ

കർണാടകയിലെ ജെഡിഎസ് – കോൺഗ്രസ് ഭരണത്തിന് ഭീഷണിയായ വീണ്ടും എംഎൽഎമാരുടെ രാജി. പ്രമുഖ നേതാക്കളുൾപ്പെടെ ഭരണ പക്ഷ നിരയിലെ 10 എംഎൽഎമാർ രാജിക്കൊരുങ്ങി സ്പീക്കറെ കണ്ടതായി സൂചനകൾ. ജെസിഎസ് മുൻ സംസ്ഥാന അധ്യക്ഷൻ എച്ച് വിശ്വനാഥ്, രാമ ലിംഗ റെഡ്ഡി എന്നിവരും സംഘത്തിലുണ്ട്. പത്ത് പേരിൽ 7 പേർ കോൺഗ്രസുകാരും മുന്ന് പേർ ജെഡിഎസ് പ്രതിനിധികളുമാണ്.

രാജിവയ്ക്കാനാണ് തങ്ങളെത്തിയതെന്ന് രാമ ലിംഗ റെഡ്ഡി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് എംഎൽഎമാരായ രമേശ് ജാര്‍ക്കിഹോളി, ബി സി പാട്ടീൽ, മഹേഷ് കുമാട്ടള്ളി, പ്രതാപ് ഗൗഡ, കെ ഗോപാലയ്യ എന്നിവരും സ്പീക്കര്‍ കെആർ രമേഷ് കുമാറിന്റെ ഓഫീസിലെത്തിയ സംഘത്തിലുണ്ട്.

നേരത്തെ കോൺഗ്രസ് വിട്ട അനന്ദ് സിങും ഇവർക്കൊപ്പമുണ്ട്. കോൺഗ്രസില്‍ നിന്നും രാമ ലിംഗ റെഡ്ഡിക്ക് പുറമെ സൗമ്യ റെഡ്ഡി, എൻ മുനിരത്ന എന്നിരാണ് സ്പീക്കറുടെ ഓഫീസിലെത്തിയത്. അതിനിടെ, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അമേരിക്കയിൽ സ്വകാര്യ സന്ദർശനത്തിനിടെയാണ് അപ്രതീക്ഷിത നീക്കമെന്നതും ശ്രദ്ധേയമാണ്. എന്നാൽ അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയാൺ കോൺഗ്രസും നീക്കം തുടങ്ങി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബംഗളൂരുവിലേക്ക് തിരിച്ചു. മന്ത്രി ഡികെ ശിവ കുമാറിന്റെ നേതൃത്വത്തിലുള്ള സമവായ നീക്കവും നടക്കുന്നുണ്ട്. അപ്രതീക്ഷിതമായ നീക്കം കോൺഗ്രസിന് വൻ തിരിച്ചടിയായാണ് വിലയിരുത്തുന്നത്.

This post was last modified on July 6, 2019 2:55 pm