അഴിമുഖം പ്രതിനിധി
തമിഴ്നാട്ടിലെ പള്ളിപ്പാളയത്ത് റെയില്‍വേ ട്രാക്കില്‍ എഞ്ചിനീയറായ ഗോകുല്‍ ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഉന്നത ജാതിയില്‍പ്പെട്ട പെണ്‍സുഹൃത്തിനോട് സംസാരിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഇയാളുടെ സുഹൃത്തും ജൂനിയറായി പഠിച്ചിരുന്നതുമായ സ്വാതിയുമായി സംസാരിച്ചു കൊണ്ട് നിന്നപ്പോള്‍ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് സ്വാതി ഗോകുല്‍ രാജിന്റെ അമ്മയെ അറിയിച്ചിരുന്നു. മൃതദേഹത്തില്‍ നിന്നും ലഭിച്ച കത്തില്‍ പ്രണയ നൈരാശ്യത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ കത്തിന്റെ ആധികാരികതയെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
This post was last modified on December 27, 2016 3:14 pm