അഴിമുഖം പ്രതിനിധി
ഭാരത് മാത കീ ജയ് എന്ന മുദ്രാവാക്യം മുഴക്കുന്നതിന് എതിരെ ഹൈദരാബാദിലെ മദ്രസയായ ജാമിയ നിസാമിയ ഫത്വ പുറപ്പെടുവിച്ചു. ഈ മുദ്രാവാക്യം അനിസ്ലാമികവും അവിവേകവുമാണെന്ന് മദ്രസ പറയുന്നു.
ഇന്ത്യയെ അമ്മയെ കണക്കാക്കുന്നത് വ്യക്തിപരമായ വിശ്വാസമാണെന്നും മറ്റുള്ളവരില്‍ ആ കാഴ്ചപ്പാടിനെ അടിച്ചേല്‍പ്പിക്കാനാകില്ലെന്നും ഫത്വ പറയുന്നു.
ഭാരത് മാത കീ ജയ് എന്ന മുദ്രാവാക്യം വിളിക്കാനാകില്ലെന്ന് എഐഎംഐഎം തലവന്‍ അസാസുദ്ദീന്‍ ഒവൈസി പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഈ ഫത്വ പുറപ്പെടുപ്പിച്ചിരിക്കുന്നത്.
ആര് എസ് എസ് തലവന്‍ മോഹന്‍ ഭഗവത് യുവാക്കളില്‍ ദേശസ്നേഹം കുത്തിവയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ നിരാകരിച്ചു കൊണ്ടാണ് ഒവൈസി പ്രസ്താവന നടത്തിയത്.
This post was last modified on December 27, 2016 3:54 pm