X

മുത്തൂറ്റ് വധക്കേസ് വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി

അഴിമുഖം പ്രതിനിധി

മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് വധക്കേസില്‍ കോടതി വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി. മൂന്ന് പ്രതികള്‍ കോടതയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് നാളത്തേയ്ക്ക് മാറ്റിവച്ചത്. എല്ലാ പ്രതികളും നാളെ കോടതിയില്‍ ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രതികളായ സുജിത്ത്, ഹസന്‍ സന്തോഷ്, ജയചന്ദ്രന്‍ എന്നിവരാണ് ഇന്ന് കോടതിയില്‍ ഹാജരാകാതിരുന്നത്. ഗുണ്ടാത്തലവന്‍ കാരി സതീഷ് അടക്കം 19 പേരാണ് പ്രതികള്‍. കൊലപാതകം നടന്ന് ആറുവര്‍ഷം കഴിഞ്ഞിട്ടാണ് കേസില്‍ വിധി പറയുന്നത്. 2009 ഓഗസ്റ്റ് 22-നാണ് പോണ്‍ എം ജോര്‍ജ്ജ് കുത്തേറ്റ് മരിച്ചത്. മുത്തൂറ്റ് എം ജോര്‍ജ്ജ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പോള്‍. ആലപ്പുഴ നെടുമുടിയില്‍ വച്ചാണ് പോള്‍ കൊല്ലപ്പെട്ടത്. ആദ്യം കേരള പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

This post was last modified on December 27, 2016 3:21 pm

Related Post
Leave a Comment