X

യുഎൻ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശം: നരേന്ദ്രമോദി

അഴിമുഖം പ്രതിനിധി

ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധന്റെയും മഹാത്മ ഗാന്ധിയുടേയും നാട് സമാധാനത്തിന്റെ നാടാണ്. സ്ഥിരാംഗത്വത്തിനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും മോദി പാരീസിൽ പറഞ്ഞു. രാജ്യാതിര്‍ത്തി വിപുലപ്പെടുത്താന്‍ ഇന്ത്യ ഒരിക്കലും യുദ്ധം നടത്തിയിട്ടില്ലെന്നും മോദി വ്യക്തമാക്കി.

എന്നും സമാധാനത്തിന് വേണ്ടിയാണ് ഇന്ത്യ നിലനില്‍ക്കുന്നത്. ലോകസമാധാനത്തിന് ഇന്ത്യ എന്നും സംഭാവനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും സ്ഥിരാംഗത്വത്തിനായി ഇപ്പോഴും പോരാടുകയാണ്. യു.എന്‍ സമാധാനസേനയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യവും ഇന്ത്യയാണെന്ന് മോദി വ്യക്തമാക്കി. 

 

This post was last modified on December 27, 2016 2:58 pm

Related Post
Leave a Comment