X

കൊടുങ്കാറ്റിനെക്കുറിച്ച് പഠിക്കാന്‍ നാസയുടെ എട്ട് ഉപഗ്രഹങ്ങള്‍

സൈക്ലോണ്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്‌റെ (സിവൈജിഎന്‍എസ്എസ്) ഭാഗമാണ് കൃത്രിമ ഉപഗ്രഹങ്ങള്‍.

കൊടുങ്കാറ്റിനെക്കുറിച്ച് പഠനം നടത്താന്‍ നാസ എട്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. സൈക്ലോണ്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്‌റെ (സിവൈജിഎന്‍എസ്എസ്) ഭാഗമാണ് കൃത്രിമ ഉപഗ്രഹങ്ങള്‍. ഓര്‍ബിറ്റല്‍ എടികെ എന്ന കമ്പനിയുടെ പെഗാസസ് എക്‌സ് എല്‍ റോക്കറ്റിലാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ചുഴലിക്കാറ്റുകള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും കാരണമാകുന്ന കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് വിശദമായി പഠിക്കുകയാണ് ലക്ഷ്യം. 157 മില്യണ്‍ ഡോളറാണ് പദ്ധതിച്ചെലവ്.

വായനയ്ക്ക്: https://goo.gl/0yEhZw

വീഡിയോ കാണാം:

This post was last modified on December 16, 2016 4:23 pm