X

ദേശിയ ചലച്ചിത്ര അവാര്‍ഡ് ; മലയാള ചിത്രങ്ങളെചൊല്ലി വിവാദം പുകയുന്നു

അഴിമുഖം പ്രതിനിധി

ദേശിയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനായി തെരഞ്ഞെടുത്ത മലയാള ചിത്രങ്ങളെ ചൊല്ലി വിവാദം പുകയുന്നു. മികച്ച പ്രതികരണം ലഭിച്ച സിനിമകളെ ഒഴിവാക്കി നിലവാരം കുറഞ്ഞ സിനിമകളെ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നാണാക്ഷേപം. തര്‍ക്കത്തെ തുടര്‍ന്ന് സമിതി ഒഴിവാക്കിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ തന്റെ സവിശേഷാധികാരം ഉപയോഗിച്ച് തിരിച്ച് വിളിക്കാം എന്ന ജൂറി അദ്ധ്യക്ഷന്റ തീരുമാനവും വിവാദത്തിനിടയാക്കിയിരിക്കുകയാണ്.

തര്‍ക്കത്തിനിടെ മലയാള സിനിമയുടെ സ്‌ക്രീനിംഗ് വീണ്ടും നടത്തണമെന്ന ആവശ്യമുയര്‍ന്നെങ്കിലും പുരസ്‌കാരനിര്‍ണയത്തിന് ഇനി അധിക സമയമില്ലാത്തതിനാല്‍ പ്രായോഗികമല്ലെന്ന നിലപാടിലാണ് ജൂറി അംഗങ്ങള്‍. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, ഓട്ടിസം ബാധിച്ച കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി സലിംകുമാര്‍ ഒരുക്കിയ കമ്പാര്‍ട്ട്‌മെന്റ്, രഞ്ജിത് സംവിധാനം ചെയ്ത ഞാന്‍, സനല്‍കുമാര്‍ ശശിധരന്റെ ഒരാള്‍ പൊക്കം എന്നീ ചിത്രങ്ങളാണ് ദേശീയ അവാര്‍ഡിനായി പ്രാദേശിക ജൂറി തെരഞ്ഞെടുത്തത്.

This post was last modified on March 16, 2015 6:51 pm