X

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി വീണ്ടും വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതിയുടെ 2013ലെ ഇടക്കാല ഉത്തരവ് തുടരുമെന്നും സുപ്രീംകോടതി അറിയിച്ചു. ആധാര്‍ നിര്‍ബന്ധമല്ലെന്നു കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കു കേന്ദ്രം കത്തയക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാനങ്ങള്‍ ഉത്തരവ് പാലിക്കുന്നില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് കോടതിയുടെ വിമര്‍ശനത്തിനിടയാക്കി. ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ സേവനങ്ങളോ അവകാശങ്ങളോ നിഷേധിക്കരുതെന്ന് സുപ്രീംകോടതി 2013ല്‍ ഉത്തരവിട്ടിരുന്നു.

This post was last modified on December 27, 2016 2:51 pm