X

സിദ്ദുവിന്റെ ആം ആദ്മി പ്രവേശനം സ്വാതന്ത്ര്യദിനത്തിലെന്ന് സൂചന

അഴിമുഖം പ്രതിനിധി

വരുന്ന സ്വതന്ത്ര്യദിനത്തില്‍ നവജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വം എടുത്തേക്കുമെന്ന് സൂചന. ബിജെപി നേതൃത്വവുമായി ഇടഞ്ഞു രാജ്യസഭാ അംഗത്വവും ഉപേക്ഷിച്ചു പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നശേഷം സിദ്ദു ആം ആദ്മിയില്‍ ചേരുമെന്ന സൂചനകള്‍ ശക്തമായിരുന്നു. പഞ്ചാബില്‍ നിന്നും പ്രവര്‍ത്തന മേഖല മാറ്റണമെന്ന ആവശ്യമാണ് സിദ്ദുവിനെ ബിജെപി വിടാന്‍ പെട്ടെന്ന് പ്രകോപിപ്പിച്ചതെന്ന് അറിയുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതുമുതല്‍ തന്നെ ഒഴിവാക്കാനുള്ള ശ്രമം പാര്‍ട്ടിയില്‍ നടക്കുന്നുണ്ടെന്ന ആരോപണവുമായി സിദ്ദു രംഗത്തു വന്നിരുന്നു. അമൃത്സറില്‍ മത്സരിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആയിരുന്നു തന്നെ വെട്ടിയതെന്നായിരുന്നു സിദ്ദു കുറ്റപ്പെടുത്തിയത്. സിദ്ദുവിന്റെ ഭാര്യയും പഞ്ചാബ് നിയമസഭ അംഗവുമായിരുന്ന നവജ്യോത് കൗര്‍ സിദ്ദു ബിജപിയില്‍ നിന്നും നേരത്തെ തന്നെ രാജിവച്ചിരുന്നു.

അതേസമയം സിദ്ദു അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗികമായി സിദ്ദുവിന്റെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചശേഷമായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോയെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. കോണ്‍ഗ്രസും സിദ്ദുവിനെ തങ്ങളുടെ കൂട്ടത്തിലേക്ക് പ്രതീക്ഷിച്ചിരുന്നതാണ്.

This post was last modified on December 27, 2016 4:32 pm

Related Post
Leave a Comment