X

എന്‍ ചന്ദ്രശേഖരന്‍ ടാറ്റ ഗ്രൂപ്പിന്‌റെ പുതിയ ചെയര്‍മാന്‍

ചന്ദ്രശേഖരന്‍ ഫെബ്രുവരി 21ന് ചുമതലയേല്‍ക്കും.

ടാറ്റ ഗ്രൂപ്പിന്‌റെ മാതൃകമ്പനിയായ ടാറ്റ സണ്‍സിന്‌റെ പുതിയ ചെയര്‍മാനായി എന്‍ ചന്ദ്ര ശേഖരനെ തീരുമാനിച്ചു. നിലവില്‍ ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) എംഡിയാണ് എന്‍ ചന്ദ്രശേഖരന്‍. തമിഴ്‌നാട് സ്വദേശിയായ ചന്ദ്രശേഖരന്‍ ടാറ്റ ഗ്രൂപ്പിന്‌റെ ആദ്യത്തെ പാഴ്‌സി ഇതര ചെയര്‍മാനായിരിക്കും. ചന്ദ്രശേഖരന്‍ ഫെബ്രുവരി 21ന് ചുമതലയേല്‍ക്കും. ടാറ്റ ഗ്രൂപ്പ് ആസ്ഥാനമായ മുംബൈയിലെ ബോംബെ ഹൗസില്‍ ചേര്‍ന്ന് ബോഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

2009 മുതല്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്‌റെ മേധാവിയാണ്. 53കാരനായ ചന്ദ്രശേഖരന്‍ തമിഴ്‌നാട്ടിലെ നാമക്കല്‍ സ്വദേശിയാണ. 1987ലാണ് ടിസിഎസില്‍ ചേര്‍ന്നത്. എംസിഎ ബിരുദധാരിയാണ്. താല്‍ക്കാലിക ചെയര്‍മാനായി തുടരുന്ന രത്തന്‍ ടാറ്റയില്‍ നിന്നാണ് ചന്ദ്രശേഖന്‍ പദവി ഏറ്റെടുക്കുന്നത്. ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ സമയത്ത് ചന്ദ്രശേഖരനെ ഡയറക്ടര്‍ ബോഡ് അംഗമാക്കിയിരുന്നു.