X

അലഹബാദിലെ നെഹ്രുവിന്റെ വീടിന് സമീപമുള്ള നെഹ്‌റു പ്രതിമ നീക്കി: കുംഭമേളയ്ക്ക് വേണ്ടിയെന്ന് വിശദീകരണം

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപി സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സൗന്ദര്യവത്കരണത്തിനായി, ഇതേ റോഡിലുള്ള ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഇവര്‍ ചോദിക്കുന്നു.

അലഹബാദ് കുംഭമേളയോടനുബന്ധിച്ച് നഗരത്തില്‍ നടത്തുന്ന സൗന്ദര്യവത്കരണത്തിന്റെ പേരില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രതിമ നീക്കം ചെയ്തത് വിവാദമായി. പ്രതിമ ഇളക്കി മാറ്റി ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. നെഹ്രുവിന്റെ ജന്മസ്ഥലമാണ് അലഹബാദ്. അദ്ദേഹം ജനിച്ചുവളര്‍ന്ന ആനന്ദ ഭവന്‍ എന്ന കുടുംബ വീട് നഗരത്തിലാണുള്ളത്. ആനന്ദ ഭവനിന് സമീപമുള്ള പ്രതിമയാണ് നീക്കം ചെയ്തത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും സ്വതന്ത്ര ഇന്ത്യയുടെ ശില്‍പ്പികളിലൊരാളുമായ നെഹ്രുവിനെ അപമാനിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസിനൊപ്പം സമാജ് വാദി പാര്‍ട്ടിയും പ്രതിമ നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ക്രെയിന്‍ പ്രവര്‍ത്തനം ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തടഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപി സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സൗന്ദര്യവത്കരണത്തിനായി, ഇതേ റോഡിലുള്ള ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഇവര്‍ ചോദിക്കുന്നു. നെഹ്രു പ്രതിമ അടുത്തുള്ള ഒരു പാര്‍ക്കിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

This post was last modified on September 14, 2018 4:43 pm