X

മമ്മീയെന്ന് വിളിച്ചാല്‍ ഇനി മാഗിയില്ല

അഴിമുഖം പ്രതിനിധി

വിഷാംശ വിവാദത്തിലായ മാഗി നൂഡില്‍സ് വിപണിയില്‍ നിന്ന് നെസ്‌ലെ  പിന്‍വലിച്ചു. നൂഡില്‍സില്‍ ലെഡ്, എംഎസ്ജിയുടേയും അളവ് കൂടുതലാണെന്ന കാരണം ചൂണ്ടിക്കാണിച്ച് തമിഴ്, ദല്‍ഹി, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ മാഗിയുടെ വില്‍പന നിരോധിച്ചിരുന്നു. ആശങ്കകള്‍ പരിഹരിച്ച് വീണ്ടും വിപണിയിലെത്തുമെന്നും കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ പറയുന്നു.

ഉപഭോക്താക്കളുടെ വിശ്വാസ്യതയും സുരക്ഷയുമാണ് വലുത്. നിലവിലെ ആശങ്കകള്‍ പരിഹരിക്കുകയും ന്യൂഡില്‍സ് വീണ്ടും വിപണിയില്‍ എത്തിക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കുന്നു.

This post was last modified on December 27, 2016 3:09 pm