അഴിമുഖം പ്രതിനിധി
മദ്യ രാജാവ് വിജയ് മല്ല്യയ്ക്കെതിരെ സാമ്പത്തികത്തട്ടിപ്പ് കേസ്. എന്‍ഫൊഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് ഇന്ന് മല്ല്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐഡിബിഐ ബാങ്കില്‍ നിന്നും വാങ്ങിയ 900 കോടി രൂപ വായ്പ തിരിച്ചടയ്ക്കുന്നതില്‍ പാളിച്ച വരുത്തിയതിനെത്തുടര്‍ന്നാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ അടുത്തിടെ നടന്ന സ്പിരിറ്റ് ബിസിനസ് കൈമാറ്റത്തില്‍ ലഭിച്ച 515കോടി രൂപ വിനിയോഗിക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ടെബ്റ്റ് റിക്കവറി ട്രിബ്യൂണലും മല്യയെ വിലക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി നിലനില്‍ക്കുന്ന കേസില്‍ തീരുമാനമാവാതെ ഈ തുകയില്‍ മല്യയ്ക്ക് അവകാശമുണ്ടാവില്ല. മല്യയെ അറസ്റ്റ് ചെയ്യുക, പാസ്സ്പോര്‍ട്ട് പിടിച്ചു വയ്ക്കുക കൂടാതെ ബിസിനസ് കൈമാറ്റത്തില്‍ ലഭിച്ച 515 കോടി രൂപയില്‍ ബാങ്കിന് അവകാശം നല്‍കുക എന്നിവയാണ് ഇതില്‍ എസ്ബിഐ ഉന്നയിച്ചിരിക്കുന്ന മൂന്ന് ആവശ്യങ്ങള്‍. മാര്‍ച്ച് 28നാണ് ഈ കേസില്‍ അടുത്ത വിധിയുണ്ടാവുക.
വിജയ് മല്യ എന്ന ‘പരമ ദരിദ്രന്’
This post was last modified on December 27, 2016 3:48 pm