X

സ്ത്രീ സുരക്ഷക്കായി പ്രത്യേക ആപുമായി തമിഴ്‌നാട്

അഴിമുഖം പ്രതിനിധി

സ്ത്രീകളുടെ സുരക്ഷയ്ക്കായി തമിഴ്‌നാട് പോലീസ് പുതിയ മൊബൈല്‍ ഫോണ്‍ ആപ് പുറത്തിറക്കുന്നു. ഗാര്‍ഡിയന്‍ ആപ് എന്ന പേരിലുള്ള ആപ് വിന്‍ഡോസ്, ആന്‍ഡ്രോയ്‌സ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ മൈക്രോസോഫ്റ്റാണ് രൂപകല്പന ചെയ്തത്. ആദ്യഘട്ടമായി കോയമ്പത്തൂരിലായിരിക്കും പുതിയ സംവിധാനം പ്രാബല്യത്തില്‍ വരിക.

തനിയെ യാത്ര ചെയ്യുന്ന സ്ത്രീകള്‍, വീടുകളില്‍ താമസിക്കുന്ന വയോധികര്‍, സ്ത്രീകളെ ഭീഷണിപ്പെടുത്തി മോഷണം തുടങ്ങിയ ആക്രമണങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതിനാലാണ് പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ ആപ് തയ്യാറാക്കുന്നത്. ഇതിനായുള്ള യോഗം കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നടന്നു. ഡിജിപി കന്ദസ്വാമി യോഗത്തിനു നേതൃത്വം നല്കി. യോഗത്തില്‍ പുതിയ മൊബൈല്‍ ആപ് പോലീസുകാര്‍ക്കു പരിചയപ്പെടുത്തുകയും ഉപയോഗക്രമം, ഫലങ്ങള്‍ എന്നിവയെപ്പറ്റി വിവരിക്കുകയും ചെയ്തു.

This post was last modified on December 27, 2016 2:57 pm

Related Post
Leave a Comment