X

വി മുരളീധരന്‍ ഇത്തവണത്തെ ഒരേയൊരു വിദേശകാര്യ സഹമന്ത്രി

ഇത്തവണ വിദേശകാര്യ മന്ത്രാലയത്തില്‍ ഒരേയൊരു സഹമന്ത്രിയേ ഉള്ളൂ.

രണ്ടാം മോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള ഒരേയൊരു മന്ത്രിയായ വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി കാര്യ മന്ത്രാലയങ്ങളില്‍ സഹ മന്ത്രി. ഇത്തവണ വിദേശകാര്യ മന്ത്രാലയത്തില്‍ ഒരേയൊരു സഹമന്ത്രിയേ ഉള്ളൂ. മുന്‍ വിദേശകാര്യ സെട്ട്രറി എസ് ജയശങ്കര്‍ ആണ്
വിദേശകാര്യ മന്ത്രി.

നേരത്തെ പ്രത്യേക വകുപ്പായിരുന്നു പ്രവാസികാര്യം. മോദി സര്‍ക്കാര്‍ വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചിരുന്നു. വി മുരളീധരനായിരിക്കും പ്രവാസികാര്യ ചുമതല എന്നാണ് സൂചന.
വയലാര്‍ രവി പ്രവാസി കാര്യ കാബിനറ്റ് മന്ത്രിയായിരുന്നു. നേരത്തെ യുപിഎ സര്‍ക്കാരില്‍ ശശി തരൂരും മുസ്ലീം ലീഗിലെ ഇ അഹമ്മദും വിദേശകാര്യ സഹമന്ത്രിമാരായിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ്.

ALSO READ:  നായനാരെ ‘വിറപ്പിച്ച’ മുരളീധരന്‍, തലശ്ശേരിയിലെ വീട്ടിലേക്ക് ഇനിയെത്തുന്നത് കേന്ദ്രമന്ത്രിയായി

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റാണ്. നിലവില്‍ മോദി സര്‍ക്കാരിലെ ഒരേയൊരു മലയാളിയാണ് വി മുരളീധരന്‍.

This post was last modified on May 31, 2019 3:37 pm

Related Post
Leave a Comment