X

ഒ രാജഗോപാലിന്റെ നേമത്ത് ഇടതുപക്ഷത്തിന് ബിജെപി പിന്തുണ; കോണ്‍ഗ്രസ്സ് വീണു

നേമം ബ്ളോക്ക് പഞ്ചായത്തിലെ ഭരണമാണ് കോണ്‍ഗ്രസ്സിന് നഷ്ടമായത്

നേമം ബ്ളോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് ഭരണ സമിതിക്കെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായി. ഏഴിനെതിരെ ഒന്‍പത് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. രണ്ട് അംഗങ്ങളുള്ള ബിജെപി പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. സാമ്പത്തിക ക്രമക്കേടും വികസന മുരടിപ്പും ആരോപിച്ചാണ് ഇടതുപക്ഷം അവിശ്വാസം കൊണ്ട് വന്നത്.

നിലവിലെ സമിതിയില്‍ കോണ്‍ഗ്രസ്സിനും ഇടതുമുന്നണിക്കും ഏഴു അംഗങ്ങള്‍ വീതമാണ് ഉള്ളത്.അധികാരത്തിന് വേണ്ടി ഇടതു മുന്നണി ബിജെപിയുമായി ചേര്‍ന്ന് കുതിരക്കച്ചവടം നടത്തി എന്ന് സ്ഥാനം നഷ്ടപ്പെട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എല്‍ അനിതയും വൈസ് പ്രസിഡണ്ട് വീരേന്ദ്രകുമാറും ആരോപിച്ചു.

ബിജെപിയുടെ ഏക എം എല്‍ എ ഒ രാജഗോപാല്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ ഉള്‍പ്പെട്ട ബ്ലോക്ക് പഞ്ചായത്താണ് നേമം.

This post was last modified on May 6, 2017 8:27 am

Related Post
Leave a Comment