X

മീ ടുവിൽ ഉടൻ നടപടി വേണമെന്ന് വിശാൽ ; മലയാളി നടൻമാർ കണ്ടു പഠിക്കണമെന്ന് സോഷ്യൽ മീഡിയ

സിനിമയില്‍ മോശം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തങ്ങളെ വിവരം അറിയിക്കണം. സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയാന്‍ തമിഴ് സിനിമയില്‍ പാനല്‍ രൂപീകരിക്കുമെന്നും വിശാല്‍ പറഞ്ഞു.

രാജ്യമാകെ ഉയര്‍ന്നു വരുന്ന മീ ടൂ ക്യാന്പയിന് ശക്തമായ പിന്തുണയുമായി നടനും തമിഴ്‌നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളില്‍ അതിക്രമങ്ങളില്‍ ഉടന്‍ പ്രതികരിക്കണമെന്നാണ് വിശാല്‍ ആവശ്യപ്പെടുന്നത്. മീ ടു ക്യാപെയിന് ശക്തമായി പിന്തുണമേകുന്ന വിശാലിന്റെ വീഡിഡോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

വിശാൽ- കീർത്തി സുരേഷ് ജോഡി ഒന്നിക്കുന്ന സണ്ടക്കോഴി 2 ന്റെ പ്രചരണാര്‍ഥം നടത്തിയ പത്രസമ്മേളനത്തിലാണ് വിഷയത്തില്‍ വിശാല്‍ നിലപാട് അറിയിച്ചത്. മലയാളത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്തെത്തിയിട്ടും സംഘടന മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് വിശാല്‍ മീ ടു ക്യാപെയ്‌നിന് പൂര്‍ണ പിന്തുണയുമായി എത്തിയിരിക്കുന്നത്.

ഞങ്ങൾ ഇപ്പൊൾ വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകൾക്കൊപ്പമാണ്. അത്തരം കേസുകൾക്കായി ഒരു കമ്മറ്റി രൂപീകരിക്കുമെന്നു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ നേരത്തെ വിശാൽ വ്യക്തമാക്കിയിരുന്നു.

 

നടി അമല പോളിനുണ്ടായ അനുഭവം വിവരിച്ചായിരുന്നു വിശാല്‍ മീ ടുവില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് അറിയിച്ചത്. ഒരു നൃത്ത പരിശീലനത്തിനിടെ നടി അമല പോളിന് മോശം അനുഭവം ഉണ്ടായതായി അപ്പോള്‍ തന്നെ തങ്ങളെ അറിയിച്ചിരുന്നു. ഇക്കാര്യം താനും കാര്‍ത്തിയും ഇടപെട്ട് ഉടന്‍ പോലീസില്‍ പരാതിപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഉടന്‍ നടപടി സ്വീകരിക്കുകയും ചെയ്തതായി വിശാല്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് മോഷപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പീന്നീടല്ല ആ നിമിഷം തന്നെ പ്രതികരിക്കണമെന്നും നടന്‍ ആവശ്യപ്പെടുന്നു. തന്റെ കൂടെ അഭിനയിക്കുന്ന എല്ലാ സ്ത്രീ കളുടെയും സുരക്ഷ ഉറപ്പുവരുത്തും. നമ്മുടെ സ്ത്രീകള്‍ സംസാരിക്കുകയാണ്. താന്‍ അവര്‍ക്കൊപ്പമാണ്. തനുശ്രീ ദത്ത, ചിന്‍മയി എന്നിവരെ ബഹുമാനിക്കുന്നു. സിനിമയില്‍  മോശം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തങ്ങളെ വിവരം അറിയിക്കണം. സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയാന്‍ തമിഴ് സിനിമയില്‍ പാനല്‍ രൂപീകരിക്കുമെന്നും വിശാല്‍ പറഞ്ഞു.

അതെ സമയം മീ ടൂ ആരോപണങ്ങളോട് ശക്തമായ നിലപാട് എടുത്ത വിശാലിന് സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ അർപ്പിച്ചു. മലയാള താര സംഘടനയിലെ നടന്മാർക്ക് വിശാലിനെ മാതൃകയാക്കാം എന്നും ഉപദേശങ്ങൾ നവമാധ്യമങ്ങൾ നൽകുന്നുണ്ട്.

#Metoo: മുറിയിലേക്ക് ബലമായി കടന്നുവന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചു; അലൻസിയർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

അലന്‍സിയര്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്; ഇരകള്‍ വേറെയും എന്ന് സൂചന

This post was last modified on October 16, 2018 11:39 am